Kerala, News

മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ ക്യാമ്പൈനിൽ പിന്നോക്കം നിൽക്കുന്ന സ്കൂൾ അധികൃതരുടെ യോഗം വിളിച്ചുചേർക്കും

keralanews organise-the meeting of the authorities of the schools which is back in measles rubella vaccination campaign

കണ്ണൂർ: ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മീസിൽസ്-റുബെല്ല വാക്സിനേഷൻ പരിപാടിയിൽ പിന്നോക്കം നിൽക്കുന്ന സ്കൂൾ അധികൃതരുമായി സംസാരിക്കാൻ കളക്ടർ യോഗം വിളിച്ചു ചേർക്കുന്നു.നാളെ ഉച്ചകഴിഞ്ഞു രണ്ടിനു കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.500 ഇൽ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളിൽ 70 ശതമാനത്തിൽ കുറവ് നേട്ടം കൈവരിച്ച വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാർ, മുഖ്യാധ്യാപകർ, പിടിഎ പ്രസിഡന്‍റുമാർ, സ്വകാര്യ സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധികൾ എന്നിവരെയാണ് യോഗത്തിനു വിളിച്ചിരിക്കുന്നത്.നാളെ ഉച്ചകഴിഞ്ഞു രണ്ടിനു കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.സ്കൂൾതല വാക്‌സിനേഷൻ പരിപാടിയിൽ ഇതുവരെ കൈവരിച്ച നേട്ടം അവലോകനം ചെയ്യുന്നതോടൊപ്പം പിന്നോക്കം നിൽക്കുന്ന സ്കൂളുകളിലെ വാക്സിനേഷനോട് എതിർപ്പ് കാണിക്കുന്ന രക്ഷകർത്താക്കളെ ബോധവത്കരിക്കാനുള്ള പ്രത്യേക കർമപദ്ധതിയും യോഗത്തിൽ ആവിഷ്കരിക്കും.15 വയസ് വരെയുള്ള മുഴുവൻ കുട്ടികളും 18 നകം എംആർ കുത്തിവയ്പെടുത്തുവെന്ന് സ്കൂൾ അധികൃതരും മുഖ്യാധ്യാപകരും രക്ഷിതാക്കളും ഉറപ്പു വരുത്തണം.

Previous ArticleNext Article