
തിരുവനന്തപുരം:അൺഎയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടുന്നത് മൂലമുണ്ടാകുന്ന തൊഴിൽപ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി.കെ.എൻ.എ. ഖാദർ എംഎൽഎയാണ് നോട്ടീസ് നൽകിയത്. സ്കൂളുകൾ അടച്ചുപൂട്ടുന്നത് മൂലം അധ്യാപകർക്കും മറ്റുമുണ്ടാകുന്ന തൊഴിൽപ്രശ്‌നം ചർച്ചചെയ്യണമെന്നാണ് ആവശ്യം.സ്കൂളുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയതായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. 1,585 അണ്‍ എയ്ഡഡ് സ്കൂളുകൾക്കാണ് നോട്ടീസ് നൽകിയതെന്നും മന്ത്രി സഭയെ അറിയിച്ചു.