Kerala, News

സഭാനടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം

keralanews opposition party agreed to cooperate with assembly procedings

തിരുവനന്തപുരം: സ്പീക്കറുടെ അഭ്യര്‍ത്ഥനയെ മാനിച്ച്‌ നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. ശബരിമല വിഷയവുമായുള്ള പ്രതിധേത്തെത്തുടര്‍ന്ന് നാ ലു ദിവസമായ് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുകയായിരുന്നു. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാരും പോലീസും തയ്യാറായില്ലെങ്കില്‍ രാപ്പകല്‍ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും പ്രതിപക്ഷം അറിയിച്ചു.ശബരിമല നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെ വീണ്ടും നീട്ടാനുള്ള സാധ്യത തേടി കളക്ടര്‍ എഡിഎമ്മിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രതിപക്ഷത്തിന്റെ രാപ്പകല്‍ സമരം നടത്താൻ തീരുമാനിച്ചത്. കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് രാപ്പകല്‍ സമരം ആരംഭിക്കുന്നത്. ബെന്നി ബഹനാന്‍ ഇന്ന് രാവിലെ സമരം ഉദ്ഘാടനം ചെയ്യും.ശബരിമല പ്രശ്‌നത്തില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊഫസര്‍ എന്‍ ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.

Previous ArticleNext Article