തിരുവനന്തപുരം:ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിർബന്ധപൂർവം ഈടാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്ത്.യു.ഡി.എഫ് അനുകൂല ജീവക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങാനും വിസമ്മത പത്രം എഴുതി നല്‍കാനും തീരുമാനിച്ചു.പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒരു മാസത്തെ ശമ്പളം എന്ന മുഖ്യമന്ത്രിയുടെ ആശയത്തോടെ പൊതുവെ അനുകൂല നിലപാടാണ് ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമാക്കി ഉത്തരവിറക്കുകയും അതില്‍ കുറഞ്ഞ തുക നല്‍കേണ്ടതില്ലെന്ന നിലപാട് എടുക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. ജീവനക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തുക നല്കാന് അവസരം വേണമെന്നാണ് ആവശ്യം. നിലവിലെ അവസ്ഥയില്‍ വിസമ്മത പത്രം നല്‍കുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
Kerala, News
ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിർബന്ധപൂർവം ഈടാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്ത്
Previous Articleജലന്ധർ ബിഷപ്പിനെതിരായുള്ള അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി