തിരുവനന്തപുരം:മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളിലെ കൂളിംഗ് ഫിലിം കര്ട്ടണ് പരിശോധനയായ ‘ഓപ്പറേഷന് സ്ക്രീന്‍’ പരിശോധന താത്കാലികമായി നിര്‍ത്തിവെച്ചു. വാഹനങ്ങളില്‍ കൂളിംഗ് പേപ്പറുകള്‍ പതിപ്പിക്കുന്നതും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും സുപ്രിംകോടതി നിരോധിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്.പ്രതിദിനം ആയിരത്തിലധികം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത് വിവാദമായതോടെയാണ് പരിശോധന താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.മന്ത്രിമാരുടെയും, നേതാക്കന്മാരുടെയും വാഹനങ്ങള്‍ക് ഒരാഴ്ചത്തെ സമയം അനുവദിച്ചതും വിവാദമായിരുന്നു.വാഹന ഉടമകള്‍ നിയമം കര്‍ശനമായി പാലിക്കണമെന്ന് ഗതാഗത കമ്മിഷണര്‍ ആവശ്യപ്പെട്ടു.എന്നാല്‍, പതിവ് വാഹന പരിശോധന തുടരാനാണ് തീരുമാനം.രണ്ട് ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങള്‍ക്ക് പിഴയിട്ടെന്നുമാണ് കമ്മീഷണറുടെ വിശദീകരണം.
Kerala, News
മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷന് സ്ക്രീന്‍ പരിശോധന താത്കാലികമായി നിര്‍ത്തിവെച്ചു
Previous Articleസംസ്ഥാനത്ത് ഇന്ധന വില റെക്കോര്‍ഡില്‍