തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ നടിക്കുണ്ടായ ദുരനുഭവം കേട്ടപ്പോ കേരളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് തോന്നിപോയതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടനേ താന്‍ അവരുമായി ഫോണില്‍ സംസാരിച്ചിരുന്നു.. അവര്‍ക്കെതിരേ ഉണ്ടായ ആക്രമണം ആസൂത്രിതവും സംഘടിതവുമാണ് എന്നാണു പ്രാഥമിക നിഗമനം. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ഉടനടി കണ്ടെത്തുകയും അവരെ നീതിപീഠത്തിനു മുന്നിലെത്തിച്ചെന്ന് ഉറപ്പുവരുത്തുകയും വേണം.
സ്ത്രീകള്‍ക്കെതിരേയുണ്ടാകുന്ന എല്ലാ അതിക്രമങ്ങളും ശക്തമായി അടിച്ചമര്‍ത്തേണ്ടതു തന്നെയാണ്. വീണ്ടും തലപൊക്കിയിരിക്കുന്ന ഗുണ്ടാ മാഫിയ സംഘങ്ങളെ സംസ്ഥാന വ്യാപകമായി അടിച്ചമര്‍ത്തുകയും വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.