Kerala, News

കണ്ണൂർ വിമാനത്താവളം ഉൽഘാടനത്തിന് ഇനി മണിക്കൂറുകൾ മാത്രം;ഉൽഘാടന ദിനം എയർപോർട്ടിൽ പതിനഞ്ചോളം വിമാനങ്ങൾ

keralanews only hours left for the inauguration of kannur airport about 15 flights in the airport in the inaugural day

മട്ടന്നൂർ:കണ്ണൂരിൽ നിന്നും ആദ്യ വിമാനം പറന്നുയരാൻ ഇനി മണിക്കൂറുകൾ മാത്രം.വിമാനത്താവളത്തെ വരവേൽക്കുവാനുള്ള ആഘോഷത്തിലാണ് നാടും നാട്ടുകാരും.കിയാല്‍ എം.ഡി വി തുളസീദാസിന്റെ നേതൃത്വത്തില്‍  വിമാനത്താവളം ഉദ്ഘാടനത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണ്. അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജംഗ്ഷനില്‍ ഞായറാഴ്ച രാവിലെ ആറു മണിക്ക് സ്വീകരിച്ച്‌ എയർപോർട്ടിലെത്തിക്കും. ഇവരെ സ്വീകരിക്കുന്നതിന് വായന്തോട്ട് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.യാത്രക്കാരെ അലങ്കരിച്ച നാലു ബസുകളില്‍ ഏഴു മണിയ്ക്കകം വിമാനത്താവളത്തിൽ എത്തിക്കും. യാത്രക്കാരുടെ ലഗേജുകള്‍ കൊണ്ടപോകുന്നതിനായി പ്രത്യേക വാഹനവും ഏര്‍പ്പാടാക്കും. ഏഴു മണിക്ക് ടെര്‍മിനല്‍ കെട്ടിടത്തില്‍ മന്ത്രിമാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തില്‍ യാത്രക്കാരെ സ്വീകരിക്കും.രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 9.55ന് അബുദാബിയിലേക്കുള്ള ആദ്യ യാത്രാവിമാനം ഇരുവരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ദിനത്തില്‍ പതിനഞ്ചോളം വിമാനങ്ങള്‍ എയര്‍പോര്‍ട്ടിലുണ്ടാവും.ഉദ്ഘാടന വേദിയില്‍ 7.30 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

Previous ArticleNext Article