Kerala, News

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും

keralanews online classes in schools and colleges in the state starts june 1st

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും.സ്‌കൂളുകളിലും കോളേജുകളിലും വിവിധ ആപ്പുകള്‍ വഴിയാണ് പഠനം നടക്കുക. സ്‌കൂളുകളില്‍ ഓരോ ക്ലാസിനും പ്രത്യക സമയക്രമം നിശ്ചയിച്ച്‌ വിക്ടേഴ്‌സ് ചാനലിലൂടെ പഠനം നടക്കും. സമയക്രമം ഞായറാഴ്ച പുറത്തിറക്കും.പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന സ്‌കൂള്‍ ക്ലാസുകള്‍ യൂട്യൂബില്‍ നിന്ന് കാണോനോ ഡൗണ്‍ലോഡ് ചെയ്യാനോ സൗകര്യം ഏര്‍പ്പെടുത്തും. വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളെക്കുറിച്ച്‌ അധ്യാപകര്‍ കുട്ടികളുമായുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ വിലയിരുത്തല്‍ നടത്തും. സ്‌കൂളുകള്‍ തുറക്കുന്നതുവരെ അധ്യാപകര്‍ സ്‌കൂളില്‍ എത്തേണ്ടെന്നാണ് നിര്‍ദ്ദേശം.ടി വിയോ മൊബൈലോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ പ്രധാനാധ്യപകന്‍ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.ലോക്ക് ഡൗണിനിടയിലും വിവാദങ്ങളെയെല്ലാം മറികടന്ന് എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും പുതിയ ദൗത്യത്തിലേക്കു കടക്കുന്നത്.കോളജുകളില്‍ സൂം ഉള്‍പ്പെടെയുള്ള വിവിധ മീറ്റിംഗ് ആപ്ലിക്കേഷനുകള്‍ വഴിയായിരിക്കും ക്ലാസുകള്‍. ഇതിനായി അതത് ജില്ലകളിലെ അധ്യാപകര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളജുകളിലെത്തണം.

Previous ArticleNext Article