തിരുവനന്തപുരം:സംസ്ഥാനത്തു ചെറിയ ഉള്ളിയുടെയും അരിയുടെയും വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് കിലോക്ക് 140 മുതൽ 145 വരെയാണ് വില. ചമ്പാഅരിക്ക് 55 രൂപയും ജയ അരിക്ക് 45 രൂപയുമായി.പച്ചരി 22 ൽനിന്ന് 26 എന്ന നിലയിലേക്ക് കഴിഞ്ഞ രണ്ട് ദിവസം കൊണ്ടാണ് ഉയർന്നത്. തൊട്ടടുത്ത് തന്നെ കാബൂളി കടലയുണ്ട്. കിലോക്ക് 180 രൂപ. നാടൻ കടലയും പിന്നില്ല, കിലോക്ക് 92 മുതൽ 96 വരെ വില ഉയർന്നു.മഹാരാഷ്ട്രയിൽ ഉള്ളി വിളവ് കുറഞ്ഞതാണ് ഉള്ളിക്കു വിലകൂടാനുള്ള കാരണമായി പറയുന്നത്. ഉരുളക്കിഴങ്ങിന് രണ്ടു ദിവസംകൊണ്ട് രണ്ട് രൂപ കൂടി കിലോവില 25ൽ എത്തി. കുടുംബ ബജറ്റുകളെയാകെ തകിടം മറിച്ചുകൊണ്ടാണ് വിലകയറുന്നത്.