India, News

മുംബൈയിൽ സ്കൂളിൽ വിതരണം ചെയ്ത അയേൺ ഗുളിക കഴിച്ച വിദ്യാർത്ഥിനി മരിച്ചു;160 പേർ ആശുപത്രിയിൽ

keralanews one student died and 160 students hospitalised after consuming iron tablet distributed in school in mumbai

മുംബൈ: മുംബൈയില്‍ സ്‌കൂളില്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ വിദ്യാര്‍ഥിനി മരിച്ചു, 160 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗോവംടിയിലെ മുനിസിപ്പല്‍ ഉര്‍ദു സ്‌കൂളിലെ വിദ്യാര്‍ഥിനി ചാന്ദിനി ശൈഖ് (12) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌കൂളില്‍ ഗുളിക വിതരണം ചെയ്തത്. ചൊവ്വാഴ്ച സ്‌കൂളില്‍ വരാതിരുന്ന കുട്ടി ബുധനാഴ്ചയും വ്യാഴാഴ്ചയും എത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രി രക്തം ഛര്‍ദ്ദിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തില്‍ വിഷാംശമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് ആറിനാണ് ബി എം സി സ്‌കൂളില്‍ കുട്ടികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റ് കുട്ടികളുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Previous ArticleNext Article