Kerala, News

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി; രോഗബാധ സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിക്ക്

keralanews one more monkey flu case in the state a native of kannur has been confirmed to be infected

കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ദുബായില്‍നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 13നാണ് ഇയാള്‍ ദുബായില്‍ നിന്നെത്തിയത്. രോഗലക്ഷണം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മങ്കിപോക്സിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ സ്രവങ്ങൾ പൂനെയിലെ വൈറോളജി ലാബിലും ആലപ്പുഴയിലെ ലാബിലും പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളുമായി സമ്പർക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കിയാതായി ആരോഗ്യവകുപ്പ് അറിയിച്ചു.ജൂലൈ 14 നാണ് സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ജാഗ്രതാ നടപടികളുടെ ഭാഗമായി തിരുവനന്തപുരം, നെടുമശ്ശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.

Previous ArticleNext Article