കണ്ണൂർ:ഐഎസ്സിൽ ചേർന്ന ഒരു കണ്ണൂർ സ്വദേശി കൂടി കൊല്ലപ്പെട്ടു.കണ്ണൂർ വളപട്ടണം സ്വദേശി അബ്ദുൽ മനാഫ് ആണ് സിയാൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. സിറിയയിലുള്ള മയ്യിൽ സ്വദേശി അബ്ദുൽ ഖയ്യൂമാണ് വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.വാട്ട്സ് ആപ്പ് വഴിയാണ് വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.മരണം പോലീസ് സ്ഥിതീകരിച്ചിട്ടില്ല.കണ്ണൂർ ജില്ലയിൽ നിന്നുള്ള അഞ്ചുപേരുടെ മരണം പോലീസ് നേരത്തെ സ്ഥിതീകരിച്ചിരുന്നു.ഇനിയും എൺപതോളം മലയാളികൾ സിറിയയിലെ ഐഎസ് താവളങ്ങളിൽ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം.കഴിഞ്ഞ ഒരു വർഷത്തിനിടെ സിറിയയിൽ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 16 ആയതായാണ് പോലീസിന്റെ കണക്ക്.
Kerala, News
ഐഎസ്സിൽ ചേർന്ന ഒരു കണ്ണൂർ സ്വദേശി കൂടി കൊല്ലപ്പെട്ടു
Previous Articleതലശ്ശേരിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി