
കണ്ണൂർ:തളിപ്പറമ്പിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗൃഹനാഥന് മരിച്ചു.മകള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കണ്ണപുരത്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.ചെറുപുഴ രാജഗിരി സ്വദേശി പെരികിലമലയില്‍ തോമസ് (ബേബി-59) ആണ് മരിച്ചത്.തോമസിന്റെ മകള്‍ റോസ് ബെല്ല (23), വാഹനം ഓടിച്ചിരുന്ന കാസര്‍കോട് വെള്ളരിക്കുണ്ട് വള്ളിക്കടവ് സ്വദേശി സിറില്‍ അതിര്‍ത്തിമുക്കില്‍ (36) എന്നിവരെ ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.റോസ് ബെല്ലയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എറണാകുളത്ത് പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.കാറിനകത്ത് കുടുങ്ങിയവരെ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്.