കണ്ണൂർ:ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.ഇരിട്ടി സ്വദേശികളായ ജിതേഷ് ജിന്‍സി ദമ്പതികളുടെ മകന്‍ ഒന്നരവയസ്സുകാരൻ യശ്വിനാണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയായിരുന്നു അപകടം.ബാത്റൂമിന് പുറത്ത് ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തിൽ കുഞ്ഞ് വീഴുകയായിരുന്നു.ഈ സമയം കുഞ്ഞിന്റെ ‘അമ്മ ബാത്റൂമിനുള്ളിലായിരുന്നു.കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ കിടക്കുന്നത് വീട്ടുകാര്‍ കാണുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരിട്ടി പുന്നാട് താവിലാക്കുറ്റി സ്വദേശികളാണ് ജിജേഷും ജിന്‍സിയും.
Kerala, News
ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
Previous Articleസംസ്ഥാനത്ത് പി എസ് സി പരീക്ഷകള്‍ ഇനി മുതല്‍ 2 ഘട്ടമായി നടത്തും