India, News

വനിതാ ദിനത്തില്‍ ഡൽഹിയിലെ കര്‍ഷക സമരം സ്ത്രീകള്‍ നിയന്ത്രിക്കും

keralanews on womens day women will control the farmers strike in delhi

ന്യൂഡൽഹി:വനിതാ ദിനമായ ഇന്ന് ഡൽഹിയിലെ കര്‍ഷക സമര കേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകള്‍ ഏറ്റെടുക്കും.മഹിളാ കിസാന്‍ ദിവസ് എന്ന പേരിലാണ് വനിതാ ദിനം കര്‍ഷക സംഘടനകള്‍ ആചാരിക്കുന്നത്.ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദികളുടെ നിയന്ത്രണം ഇന്ന് പൂര്‍ണമായും വനിതകള്‍ക്കായിരിക്കും. ഡല്‍ഹി അതിര്‍ത്തികളിലും രാജ്യത്തെ മറ്റിടങ്ങളിലുമായി 40,000ത്തോളം വനിതകള്‍ പ്രതിഷേധത്തില്‍ പങ്കുചേരും. കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധം അറിയിക്കാന്‍ പഞ്ചാബില്‍ നിന്ന് കൂടുതല്‍ വനിതകള്‍ ഇന്ന് സമരപ്പന്തലില്‍ അണിനിരക്കും.സിംഗു, തിക്രി, ഷാജഹാന്‍പുര്‍ എന്നീ സമരപ്പന്തലുകളില്‍ വനിത ദിനത്തോടനുബന്ധിച്ച്‌ പ്രത്യക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.സിംഗുവില്‍ രാവിലെ പത്ത് മണിക്കാണ് മഹിള മഹാപഞ്ചായത്ത് ആരംഭിക്കുക. കെ എഫ് സി ചൗകില്‍ നിന്ന് സിംഗു അതിര്‍ത്തിയിലേക്ക് വനിതകളുടെ മാര്‍ച്ചും നടക്കും.

അതേസമയം പന്ത്രണ്ടാം തിയതി മുതല്‍ ബിജെപിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി കര്‍ഷക നേതാക്കള്‍ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. പ്രതിഷേധ പരിപാടികള്‍ സജീവമാക്കുന്നതിന് ഈ ശനിയാഴ്ച്ച രാജ്യവ്യാപക ട്രെയിന്‍ തടയാന്‍ സംയുക്ത കിസാന്‍ മോര്‍ച തീരുമാനിച്ചു. വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാകും ഉപരോധം.സമരഭൂമികള്‍ ഒക്ടോബര്‍ വരെ സജീവമാക്കാനായി ഒരു ഗ്രാമത്തില്‍ നിന്ന് ഒരു ട്രാക്ടര്‍, പതിനഞ്ച് കര്‍ഷകര്‍, പത്തു ദിവസം സമരഭൂമിയിലെന്ന തീരുമാനം നടപ്പാക്കും. ഇത് സംബന്ധിച്ച്‌ കര്‍ഷകര്‍ക്ക് മഹാപഞ്ചായത്തുകള്‍ വഴി നിര്‍ദേശം നല്‍കിയെന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.

Previous ArticleNext Article