പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവര്‍ ദസ്സോ(69) ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ദസ്സോയുടെ അവധിക്കാല വസതി സ്ഥിതിചെയ്യുന്ന നോര്‍മാണ്ടിയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. പൈലറ്റും അപകടത്തില്‍ കൊല്ലപ്പെട്ടു.ഫ്രാന്‍സിലെ അധോസഭയായ നാഷണല്‍ അസംബ്ലിയിലേക്ക് 2002ല്‍ ഒലിവിയര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അന്തരിച്ച ഫ്രഞ്ച് ശതകോടീശ്വരന്‍ വ്യവസായി സെര്‍ജ് ദസ്സോയുടെ മൂത്ത മകനാണ് ഒലിവര്‍ ദസ്സോ. ലി ഫിഗാരോ എന്ന പത്രത്തിന്റെ ഉടമകളും ദസോ ഗ്രൂപ്പാണ്.പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ദസ്സോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ‘വ്യവസായത്തിന്റെ കപ്പിത്താന്, നിയമനിര്‍മ്മാതാവ്, പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥന്, വ്യോമസേനയിലെ റിസര്‍വ് കമാന്‍ഡര്‍: ജീവിതകാലത്ത് അദ്ദേഹം ഒരിക്കലും നമ്മുടെ രാജ്യത്തെ സേവിക്കുന്നത് അവസാനിപ്പിച്ചില്ല. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം വലിയ നഷ്ടമാണ്”, മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചു.
International, News
റഫാല്‍ നിര്‍മ്മാണ കമ്പനി ഉടമ ഒലിവര്‍ ദസ്സോ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
Previous Articleഈ മാസം 15,16 തീയതികളില്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്