മുംബൈ:പുതിയ ഐ-പ്രെയിസ് ഇലക്ട്രിക് സ്കൂട്ടറുമായി ഒഖീനാവ.1.15 ലക്ഷം രൂപയാണ് ഇന്റലിജന്റ് സ്കൂട്ടർ എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഐ പ്രെയ്സിന്റെ വില.കഴിഞ്ഞ പതിനഞ്ചു ദിവസംകൊണ്ട് നാനൂറ്റിയമ്പതില്‍പ്പരം ബുക്കിംഗ് പുതിയ സ്കൂട്ടര്‍ നേടിക്കഴിഞ്ഞതായി ഒഖീനാവ വെളിപ്പെടുത്തി.ബുക്ക് ചെയ്തവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ നാവിക സേനയാണ് ആദ്യമുള്ളത്.തിളക്കമേറിയ റെഡ്, ഗോള്‍ഡന്‍ ബ്ലാക്ക്, ഗ്ലോസി സില്‍വര്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഐ-പ്രെയ്സ് ലഭ്യമാവുക.ഊരിമാറ്റാവുന്ന ലിഥിയം അയോണ്‍ ബാറ്ററി പാക്കാണ് ഒഖീനാവ ഐ-പ്രെയിസില്‍.സാധാരണ 5A പവര്‍ സോക്കറ്റ് മതി ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍. അതായത് ചാര്‍ജ്ജിംഗ് സ്റ്റേഷനില്ലെങ്കിലും കുഴപ്പമില്ല. സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന മാതൃകയില്‍ വീട്ടിലെ പ്ലഗില്‍ കുത്തിയിട്ട് സ്കൂട്ടറിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമെന്ന് ഒഖീനാവ പറയുന്നു.
Business, India, Technology
പുതിയ ഐ-പ്രെയിസ് ഇലക്ട്രിക് സ്കൂട്ടറുമായി ഒഖീനാവ
രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ നേരം ചാര്‍ജ്ജ് ചെയ്താല്‍ 160 മുതല്‍ 180 കിലോമീറ്റര്‍ വരെ ദൂരമോടാന്‍ ഐ-പ്രെയിസിന് കഴിയുമെന്നാണ് ഒഖീനാവയുടെ അവകാശവാദം.അതേസമയം ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍ എത്രസമയം വേണ്ടിവരുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.ശ്രേണിയില്‍ മറ്റു വൈദ്യുത മോഡലുകളെ അപേക്ഷിച്ച് ഐ-പ്രെയിസിന് നാല്‍പ്പതു ശതമാനം വരെ ഭാരം കുറവുണ്ടെന്നും കമ്പനി പറയുന്നു.1000 വാട്ടുള്ള BLDC വൈദ്യുത മോട്ടോര്‍ കരുത്തിലാണ് സ്കൂട്ടര്‍ നിരത്തിലോടുക. മണിക്കൂറില്‍ 75 കിലോമീറ്ററാണ് ഐ-പ്രേയസിന്റെ പരമാവധി വേഗം.എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇ-എബിഎസ്, മൊബൈല്‍ യുഎസ്ബി പോര്‍ട്ട്, ആന്റി – തെഫ്റ്റ് അലാറം എന്നിവയെല്ലാം സ്കൂട്ടറിന്റെ പ്രത്യേകതകളാണ്.ജിയോ ഫെന്‍സിംഗ്, വിര്‍ച്വല്‍ സ്പീഡ് ലിമിറ്റ്, കര്‍ഫ്യു അവര്സ്, ബാറ്ററി ഹെല്‍ത്ത് ട്രാക്കര്‍, SOS നോട്ടിഫിക്കേഷന്‍, മോണിട്ടറിംഗ് തുടങ്ങിയ നൂതന സംവിധാനങ്ങള്‍ സ്കൂട്ടറില്‍ ഒരുക്കിയിട്ടുണ്ട്.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഒഖീനാവ ഇക്കോ ആപ്പ് മുഖേന ഇവയിൽ ഏറിയ പങ്കും ഉടമകള്‍ക്ക് നിയന്ത്രിക്കാം.ദൂര പരിധി നിശ്ചയിക്കുകയാണ് ജിയോ ഫെന്‍സിംഗിന്റെ ലക്ഷ്യം. നിശ്ചയിച്ച ദൂരത്തില്‍ കൂടുതല്‍ ഓടിയാല്‍ ഉടമയുടെ സ്മാര്‍ട്ട്ഫോണിലേക്ക് ആപ്പ് മുഖേന മുന്നറിയിപ്പ് സന്ദേശമെത്തും. വേഗ മുന്നറിയിപ്പ് നല്‍കാനാണ് വിര്‍ച്വല്‍ സ്പീഡ് ലിമിറ്റ്.
Previous Articleസംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ