
ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി.പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.ഇന്ന് രാവിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപുർ നഗരത്തിലാണ് അപകടം ഉണ്ടായത്.ടാങ്കർ മറിഞ്ഞതിനു പിന്നാലെ എണ്ണ ശേഖരിക്കാൻ നാട്ടുകാർ ഓടിക്കൂടിയെന്നും അതാണ് മരണനിരക്ക് കൂടാൻ കാരണമെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ടാങ്കർ മറിഞ്ഞതിനു പിന്നാലെ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായി.നൂറു കണക്കിന് വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്.