India, News

കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എണ്ണവില വർധിപ്പിച്ച് എണ്ണക്കമ്പനികൾ

keralanews oil companies increased the price of oil after karnataka election

ന്യൂഡൽഹി:കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ എണ്ണവില വർധിപ്പിച്ച് എണ്ണക്കമ്പനികൾ.19 ദിവസത്തിന് ശേഷമാണ് തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമോ എന്ന ബിജെപിയുടെ ആശങ്കയാണ് പ്രചാരണം ചൂടുപിടിച്ച വേളയില്‍ വില വര്‍ധിപ്പിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അത് ശരിവയ്ക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ തൊട്ടടുത്ത പ്രവൃത്തിദിവസം വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 23 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി.ആഗോള വിപണിയിലെ വിലനിലവാരം പരിശോധിച്ച് ആഭ്യന്തര വിപണിയിലും വില നിശ്ചയിക്കുക എന്നാണ് കുറച്ചുകാലമായി തുടരുന്ന രീതി.  വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയരുക തന്നെയാണ്. എന്നിട്ടും ആഭ്യന്തര വിപണിയില്‍ 19 ദിവസമായി വില കൂട്ടിയിരുന്നില്ല.ഇതോടെയാണ് കര്‍ണാടക തിരഞ്ഞെടുപ്പാണ് വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് തടസമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. കര്‍ണാടക നിയമസഭയിലേക്ക് വോട്ടെടുപ്പ് ശനിയാഴ്ചയായിരുന്നു. തൊട്ടടുത്ത ദിവസം ഞായര്‍ അവധി.തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനികള്‍.

Previous ArticleNext Article