തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽ പുറംകടലിൽ പെട്ടുപോയവർക്കായുള്ള രക്ഷാ പ്രവർത്തനം തുടരുന്നു.ഇന്ന് രാവിലെ മുതൽ നേവിയും കോസ്റ്റ്ഗാർഡുമൊക്കെ തിരച്ചിൽ തുടരുകയാണ്.മത്സ്യത്തൊഴിലാളികളും തിരച്ചിലിനായി കടലിലേക്ക് പോയിട്ടുണ്ട്.ഇനിയും 85 മൽസ്യത്തൊഴിലാളികളാണ് കരയിലേക്ക് തിരിച്ചെത്താനുള്ളത്.ഇവർക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് തീരത്തുള്ളവർ.അതേസമയം ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ച് മൽസ്യത്തൊഴിലാളികൾ ദുരന്തനിവാരണ അതോറിറ്റി ഓഫീസിനുമുന്പിൽ പ്രതിഷേധ പ്രകടനം നടത്തി. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനാണ് പ്രതിഷേധവുമായെത്തിയത്.ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തം അന്വേഷണവിധേയമാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Kerala, News
ഓഖി ചുഴലിക്കാറ്റ്;രക്ഷാപ്രവർത്തനം തുടരുന്നു
Previous Articleകേരളാതീരത്ത് ഇന്ന് ശക്തമായ തിരമാലയ്ക്ക് സാധ്യത