തിരുവനന്തപുരം:യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇന്ന് മുതൽ സെക്രെട്ടറിയേറ്റിനു മുൻപിൽ അനിശ്ചിതകാല സമരം ആരംഭിക്കും.സ്വകാര്യ ആസ്പത്രി നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ തീരുമാനകാത്തതിനെ തുടർന്നാണ് സമരം.ശമ്പള വർദ്ധനവിനെ സംബന്ധിച്ചു സർക്കാർ രണ്ടാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് യൂണിയന്റെ ആവശ്യം.ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ നഴ്‌സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്ക് സമരം ആരംഭിക്കുമെന്നും യു.എൻ.എ ഭാരവാഹികൾ അറിയിച്ചു.അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം വര്‍ധന നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. 35 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന അനുവദിക്കാനാകില്ലെന്ന നിലപാട് മാനേജ്‌മെന്റുകളും എടുത്തതോടെ ഇന്നലെ നടന്ന ചർച്ച വഴിമുട്ടി.തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍ചര്‍ച്ച നടത്താന്‍ പിന്നീട് തീരുമാനിച്ചു. അതുവരെ, ആസ്പത്രികളില്‍ പണിമുടക്ക് അടക്കമുള്ള സമരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് നഴ്‌സുമാരുടെ അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍, ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ലിബിന്‍ തോമസ് പറഞ്ഞു.