ന്യൂഡൽഹി:ഡൽഹിയിൽ ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ നഴ്സുമാരുടെ സമരം തുടരുന്നു പിരിച്ച് വിട്ട നഴ്സ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് നഴ്സുമാർ സമരം ആരംഭിച്ചത്. തൊഴില്‍ പീഡനം അവസാനിപ്പിക്കല്‍ അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് നഴ്സുമാര്‍ വ്യക്തമാക്കി. യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഡല്‍ഹി ഘടകത്തിന്റെ ഒദ്യോഗിക ഉദ്ഘാടനവും ഡല്‍ഹിയില്‍ നടന്നു.70 ശതമാനത്തോളം മലയാളി നഴ്സുമാരുള്ള ഡല്‍ഹി ഐഐല്ബിഎസ് ആശുപത്രിയിലാണ് സമരം തുടരുന്നത്. പോലീസ് ആവശ്യപ്പെട്ട പ്രകാരം ആശുപത്രി പരിസരത്ത് നിന്ന് നൂറ് മീറ്റര്‍ മാറിയാണ് ഇപ്പോഴത്തെ സമരം. പിരിച്ച് വിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, തൊഴില്‍ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ത്ര ജയ്ന്‍ യു എന്‍ എ ഭാരവാഹികള്‍ നിവേദനം നല്കി.ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായും യു.എന്‍.എ നേതൃത്വം വിഷയം ചര്‍ച്ച ചെയ്യും.
India, News
ഡൽഹിയിൽ നഴ്സുമാരുടെ സമരം തുടരുന്നു
Previous Articleഅമ്മയോടിച്ച സ്കൂട്ടറിൽ ബസിടിച്ച് അഞ്ചാം ക്ലാസ്സുകാരൻ മരിച്ചു