India, News

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വർധിക്കുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 23 പേര്‍ക്ക്

keralanews number of omicron victims in the country is increasing so far 23 have been confirmed

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വർധിക്കുന്നു.ഇതുവരെ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധനാഫലം ഇന്ന് വരും.വിദേശത്ത് നിന്നും കേരളത്തിലെത്തി കൊവിഡ് പോസിറ്റീവായ രണ്ടുപേരുടെ ജനിതക ശ്രേണീകരണ പരിശോധനാഫലങ്ങളാണ് ഇന്ന് ലഭിക്കുക.കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യു കെയില്‍ നിന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകന്റെയും, മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ള ജര്‍മ്മനിയില്‍ നിന്ന് വന്ന തമിഴ്നാട് സ്വദേശിനിയുടേയും ഫലങ്ങളാണ് ഇന്ന് പുറത്തുവരിക. ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധുവിന്റെയും, റഷ്യയില്‍ നിന്നെത്തിയ രണ്ട് പേരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ ആളുകള്‍ കൂടിനില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടിയന്തിര ഉന്നതതല യോഗം വിളിച്ചു.മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ വാക്‌സിന്‍ ഉടന്‍ നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

Previous ArticleNext Article