India, News

രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായ അഞ്ചാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിൽ;24 മണിക്കൂറിനിടെ 2812 മരണം

keralanews number of corona patients in the country has crossed three lakh for the fifth day 2812 deaths in 24 hours

ന്യൂഡൽഹി: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായ അഞ്ചാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,73,13,163 ആയി. രാജ്യത്ത് രോഗമുക്തി നിരക്കിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 1,43,04,382 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 2,19,272 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ 28,13,658 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 2812 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 1,95,123 ആയി. രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും താളം തെറ്റിയിരിക്കുകയാണ്.ഓക്‌സിജന്‍ ക്ഷാമവും ഐ.സി.യു കിടക്കകളുടെ അഭാവവും മരണനിരക്ക് ഉയര്‍ത്തുന്നതായാണ് കണക്കുകള്‍. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി അതീവ ഗുരുതരം.കോവിഡ് കേസുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ 66191 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ് 35,311, കര്‍ണാടക 34,804, കേരളം 28,269, ഡല്‍ഹി 22,933 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍.

Previous ArticleNext Article