Kerala, News

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 14 ആയി;ഐസൊലേഷൻ വാർഡിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരം

keralanews number corona virus infected persons in kerala is 14 and two persons under critical situation

തിരുവനന്തപുരം:ഇന്നലെ രണ്ടുപേർക്ക് കൂടി രോഗബാധ സ്ഥിതീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 14 ആയി.ഇറ്റലിയില്‍ നിന്നുവന്ന് രോഗം സ്ഥിരീകരിച്ച എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് വയസ്സുകാരന്റെ അച്ഛനും അമ്മക്കും ആണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ഇവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന 4 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും നേരത്തെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിലവില്‍ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച 14 ആയി.അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും മന്ത്രി വ്യക്തമാക്കി.എറണാകുളത്ത് ചികിത്സയിലുള്ളവരോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ് അധികൃതർ.ആരുമായിട്ടൊക്കെ ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടു എന്നതാണ് പ്രധാന അന്വഷണം.അവസാനമായി ബന്ധപ്പെട്ട ആളിനെ വരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. നിലവിൽ സംസ്ഥാനത്ത് 1495 പേരാണ് നിരീക്ഷണത്തിലുള്ളത്.1236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും. സംശയം തോന്നിയ 980 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 815 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 9 പരിശോധനകള്‍ നടത്തി.ഇവയെല്ലാം നെഗറ്റീവാണ്.തൃശൂര്‍ മെഡിക്കല്‍ കോളേജിലും രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും പരിശോധന നടത്താൻ കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ട്.

Previous ArticleNext Article