International, News

ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രേ ദാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം

keralanews notre dame cathedral in paris catches fire

പാരീസ്:ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ ദേവാലയമായ നോത്രേ ദാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം.റ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രലിന്റെ മേൽക്കൂരയിൽ നിന്നു ഉയർന്ന തീ പെട്ടെന്നു തന്നെ പടരുകയായിരുന്നു. പുനര്‍നിര്‍മ്മാണം നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്നാണ് തീ ഉയരുന്നത് കണ്ടത്.മേല്‍ക്കൂരയില്‍ തീ പ്രത്യക്ഷപ്പെട്ട് മിനുട്ടുകള്‍ക്കകം തന്നെ ഗോപുരങ്ങളിലേക്ക് പടരുകയായിരുന്നു.മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായ തീ അണച്ചു. ഗോപുരം കത്തിനശിച്ചു. ദേവാലയത്തിന്റെ മറ്റു പ്രധാന ഭാഗങ്ങള്‍ളെ തീപിടിത്തത്തില്‍നിന്ന് രക്ഷിക്കാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ട്.തീപിടിത്തത്തെ തുടര്‍ന്നു പ്രദേശത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പോലീസും അഗ്നിരക്ഷാ സേനയും തടഞ്ഞു. 400ല്‍ പരം അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ എത്തിയാണ് തീയണച്ചത്.യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ പെടുന്ന 850 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്.തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീ പടരാനുള്ള സാഹചര്യമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കുശേഷം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ദേവാലയം പൂര്‍ത്തിയായത്. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു.

Previous ArticleNext Article