Kerala, News

പി എഫ് അനുവദിക്കുന്നതിനുള്ള രേഖകള്‍ നൽകിയില്ല; കണ്ണൂരില്‍ റിട്ട:സ്പിന്നിങ് മില്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു

keralanews not provided the papers for sanctioning pf retired spinning mill worker committed suicide

കണ്ണൂര്‍:പി എഫും ഗ്രാറ്റുവിറ്റിയും അനുവദിക്കുന്നതിനുള്ള രേഖകള്‍ നല്‍കാത്തതില്‍ മനംനൊന്ത് റിട്ട.സ്പിന്നിങ് മിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. താഴെചൊവ്വയിലെ കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ റിട്ട. ജീവനക്കാരന്‍ പരിയാരം ഏമ്ബേറ്റിലെ കാട്ടൂര്‍ പുതിയ വീട്ടില്‍ കെ. വി രാജനെ (59) യാണ് വ്യാഴാഴ്ച രാവിലെയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.25 വര്‍ഷത്തോളം സ്പിന്നിങ് മില്‍ ജീവനക്കാരനായിരുന്ന രാജന്‍ കഴിഞ്ഞ ഏതാനും മാസം മുൻപാണ് ജോലിയില്‍ നിന്നും വിരമിച്ചത്. തുടര്‍ന്ന് പി എഫ്-ഗ്രാറ്റുവിറ്റിക്കായി അപേക്ഷ നല്‍കിയെങ്കിലും മാനേജ്മെന്റ് ധിക്കാരപരമായി പെരുമാറിയെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് രാജന്‍ അസ്വസ്ഥനായിരുന്നു.പണം ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Previous ArticleNext Article