വാഷിംഗ്ടൺ: ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചില്ലെങ്കിൽ ഉത്തര കൊറിയയുമായി വലിയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഒത്തുതീർപ്പിനുള്ള സാദ്ധ്യതകൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാല പ്രസിഡന്റുമാർ കൈകാര്യം ചെയ്ത വഷളാക്കിയ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ തീർക്കാനാണ് തന്റെ തീരുമാനമെന്നും സൈനിക നടപടി പരിഗണനയിലില്ലെങ്കിലും അദ്ദേഹം അറിയിച്ചു.
International
ഉത്തരകൊറിയയുമായി സംഘർഷത്തിന് സാധ്യതയെന്ന് ഡൊണാൾഡ് ട്രംപ്
Previous Articleമൂന്നാറിലെ നിരാഹാര സമരത്തിൽ നിന്ന് ആം ആദ്മി പാർട്ടി പിന്മാറി