അക്രമം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം. ഇതിനായി പ്രത്യേകം ആളുകളെ നിയമിക്കാനും ഫേസ്ബുക്ക് തീരുമാനിച്ചു. കൊലപാതകം, ആത്മഹത്യ പോലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ നീക്കം ചെയ്യാനാണ് ഫേസ്ബുക്കിന്റെ തീരുമാനം. പോസ്റ്റു ചെയ്യുന്നതിന്റെ ഉള്ളടക്കം നിരീക്ഷിക്കാന്‍ പുതിയ ആളുകളെ നിയമിക്കുന്നുവെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. 3000പേരെയാണ് ഇതിനു വേണ്ടി പുതിയതായി നിയമിക്കുന്നത്.
Kerala, Technology
ഫേസ്ബുക്കില്‍ ഇനി അക്രമം ഇല്ല
Previous Articleസെൻ കുമാറിനെ ഇന്ന് തന്നെ ഡിജിപി ആയി നിയമിക്കണമെന്ന് ചെന്നിത്തല