
ആലുവ:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാൻഡിലായ ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയില്ല.പിടിച്ചുപറിക്കേസിൽ അറസ്റ്റിലായ നാലുപേർക്കൊപ്പമാണ് ദിലീപ് കഴിയുന്നത്.തിങ്കളാഴ്ച ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് നൽകിയ ഭക്ഷണം നിഷേധിച്ച ദിലീപ് ഇന്ന് രാവിലെ ജയിലിൽ എത്തിയപ്പോൾ പ്രഭാത ഭക്ഷണത്തിനു നൽകിയ ഉപ്പുമാവും പഴവും കഴിച്ചു.സഹതടവുകാരോടും പോലീസിനോടും സഹകരണത്തോടെയാണ് ദിലീപ് പെരുമാറുന്നതെന്നാണ് ജയിലിൽ നിന്നും ലഭിക്കുന്ന വിവരം.