Kerala

ആദ്യമായി കുറ്റകൃത്യം ചെയ്യുന്നവർക്ക് ഇനി ശിക്ഷയിൽ;പകരം നല്ലനടപ്പ്

keralanews no punishment for first offence and probation for that

തിരുവനന്തപുരം:ആദ്യമായി കുറ്റകൃത്യം ചെയ്തവർക്ക് കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാലും ഇനി മുതൽ ജയിൽ ശിക്ഷ നൽകില്ല.പകരം ഇവരെ നല്ലനടപ്പിന് വിടും.ചെറുപ്പക്കാർ കുറ്റവാളികളായി മാറാതിരിക്കാൻ 2016 ഇൽ സുപ്രീം കോടതി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഇത് ഉടൻ നടപ്പിലാക്കാൻ എല്ലാ ജില്ലാകോടതികൾക്കും ഹൈക്കോടതികൾക്കും നിർദേശം നൽകിയിട്ടുണ്ട്.കേസിന്റെ സാഹചര്യം,കുറ്റകൃത്യത്തിന്റെ സ്വഭാവം,കുറ്റവാളിയുടെ പ്രായം,കുടുംബപശ്ചാത്തലം എന്നിവ പരിഗണിച്ചാണ് നല്ലനടപ്പ് അനുവദിക്കുക.1958 ലെ പ്രൊബേഷൻ ഓഫ് ഒഫൻഡേർസ് ആക്ട്(നല്ലനടപ്പ് നിയമം) പൂർണ്ണമായും നടപ്പിലാക്കാനുള്ള സംസ്ഥാനതല ഉപദേശക സമിതി യോഗം ഓഗസ്റ്റ് മാസം എട്ടാം തീയതി നടന്നിരുന്നു.ഈ സമിതിയുടെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.കേസുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന കുറ്റപത്രം ജില്ലാ ജഡ്ജിയുടെയോ മറ്റ് ക്രിമിനൽ കോടതി ജഡ്ജിയുടെയോ മുന്പിലെത്തുമ്പോഴാണ് നല്ലനടപ്പ് നിയമമ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്. കോടതി പോലീസിന്റെയും പ്രൊബേഷനറി ഓഫീസറുടെയും സഹായത്തോടെ കുറ്റവാളിയുടെ വിവരങ്ങൾ ശേഖരിക്കുകയും കുറ്റകൃത്യം ചെയ്യാനുണ്ടായിരുന്ന സാഹചര്യം വേഗത്തിൽ വിലയിരുത്തുകയും ചെയ്യും.കുറ്റം ചെയ്തിട്ടുണ്ടെന്നും എന്നാൽ ആദ്യ കുറ്റകൃത്യമായതിനാൽ ശിക്ഷിക്കുന്നില്ലെന്നും കോടതി അറിയിക്കും.ഒപ്പം നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നല്ലനടപ്പിന് വിടുന്നതായും മേലിൽ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്യും.തുടർന്ന് ജില്ലാ പ്രൊബേഷനറി ഓഫീസർ നൽകുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കുറ്റവാളിയെ വിട്ടയക്കും.എന്നാൽ ഇയാളെ കൃത്യമായി നിരീക്ഷിക്കുകയും വ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയാൽ അതെ കോടതിയിൽ തന്നെ ഹാജരാക്കി ജയിലിലടയ്ക്കുകയും ചെയ്യും.വ്യവസ്ഥകൾ പാലിക്കുന്നയാളെ പൂർണ്ണമായും സ്വാതന്ത്രരാക്കും.

Previous ArticleNext Article