Kerala, News

സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി

keralanews no one in kerala will have to starve says pinarayi vijayan

തിരുവനന്തപുരം:രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ആരും പട്ടിണികിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശനിലയിൽ വീടുകളിൽ കഴിയുന്നവർ,പ്രായമായവർ,രോഗികൾ എന്നിവർക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഭക്ഷണം ലഭിക്കാത്തവർക്കായി പഞ്ചായത്തുകളും നഗരസഭകളും സമൂഹ അടുക്കളകൾ തയ്യാറാക്കും.ഭക്ഷണം ആവശ്യമുള്ളവരുടെ കണക്കുകൾ ശേഖരിച്ച് ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകും.ഭക്ഷണം ആവശ്യമുള്ളവർക്ക് വിളിക്കാൻ ഒരു ഫോൺ നമ്പർ നൽകുമെന്ന് ഇവർക്ക് സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കി ഭക്ഷണം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.അതേസമയം, സംസ്ഥാനത്ത് ഇന്നലെ ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ പാലക്കാട് സ്വദേശികളാണ്.മൂന്നുപേര്‍ എറണാകുളം സ്വദേശികളും രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളും ഇടുക്കി, കോഴിക്കോട് സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇവരില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്.ഒരാള്‍ യുകെയില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും എത്തിയതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്തും തൃശൂരും ചികിത്സയിലായിരുന്ന രണ്ട് പേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous ArticleNext Article