Kerala, News

നിലവിലെ സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കേണ്ടതില്ലെന്ന് മന്ത്രി എം എം മണി

keralanews no need to open idukki dam in current situation

ഇടുക്കി:നിലവിലെ സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കേണ്ടതില്ലെന്ന് മന്ത്രി എം എം മണി.വൃഷ്ടിപ്രദേശത്തെ മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.അതുകൊണ്ടു തന്നെ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്‌ഇബിയും അറിയിച്ചു. കലക്‌ട്രേറ്റിലെ യോഗത്തിന് ശേഷമാണ് അന്തിമതീരുമാനമെടുക്കുക.അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി ഉയര്‍ന്നു. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടിയന്തിരമായി ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.  2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് 2399 അടി ആയാല്‍ അവസാന ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ജലനിരപ്പ് 2400 അടിയിലെത്തുമ്ബോള്‍ അണക്കെട്ട് തുറക്കുകയെന്ന ഉന്നതതല തീരുമാനത്തില്‍ മാറ്റം വരുത്തി, 2397-2398 അടിയിലെത്തുമ്ബോള്‍ തുറക്കാമെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിര്‍ദേശം.

Previous ArticleNext Article