Kerala, News

എസ് എസ് എല്‍ സി, പ്ളസ് ടു പരീക്ഷാ തീയതികള്‍ മാറ്റില്ല, സിലബസ് വെട്ടിച്ചുരുക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി

keralanews no change in sslc plus two exam dates no cut in syllabus

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ് എസ് എല്‍ സി,പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ് . സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. മാര്‍ച്ച്‌ പതിനേഴിനാണ് എസ് എസ് എല്‍ സി പരീക്ഷ തുടങ്ങുന്നത്.എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്കു മുൻപ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതരും വ്യക്തമാക്കിയിരുന്നു.അതിനിടെ ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച ‘ഫസ്റ്റ്‌ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താം ക്ലാസിനുള്ള പാഠഭാഗങ്ങള്‍ പൂര്‍ത്തിയായി.പത്താം ക്ലാസുകാര്‍ക്ക് മുഴുവന്‍ ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്പറും അദ്ധ്യായങ്ങളും ഉള്‍പ്പെടെ www.firstbell.kite.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തില്‍ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റല്‍ ക്ലാസുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകള്‍ തിരിച്ച്‌ കാണുന്നതിനും സൗകര്യമുണ്ട്.

Previous ArticleNext Article