കൊച്ചി: ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നടത്താനിരിക്കുന്ന കെഎസ്‌ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി.കോടതി വിധിയെ വെല്ലുവിളിക്കുന്നില്ല. ആര് ചര്‍ച്ചയ്ക്ക് വിളിച്ചാലും പോകുമെന്നും എന്നാല്‍ പണിമുടക്ക് മാറ്റില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ യോഗം അറിയിച്ചു.നേരത്തെ, കെഎസ്‌ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ കോടതി തൊഴിലാളി സംഘടനകളോട് ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചു.നേരത്തെ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.പണിമുടക്ക് പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ച നടത്താതിരുന്ന എം.ഡിയുടെ നിലപാടിനെയും കോടതി വിമര്‍ശിച്ചു.നേരത്തെ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തൊഴിലാളി യൂണിയന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സി.എം.ഡി വ്യക്തമായ തീരുമാനം അറിയിച്ചില്ലെന്ന് സമരസമിതി പറഞ്ഞു. സര്‍ക്കാറുമായി ആലോചിച്ച് സമരത്തെ നേരിടുമെന്ന് തച്ചങ്കരി വ്യക്തമാക്കി.