തിരുവനന്തപുരം: വി വി ഐ പി സംസ്കാരത്തിന് അവസാനമിടാൻ ബീക്കൺ ലൈറ്റുകൾ മന്ത്രിമാരുൾപ്പെടെ ഉള്ളവരുടെ കാറുകളിൽ നിരോധിച്ചത് കേന്ദ്ര സർക്കാരാണ്. പ്രധാന മന്ത്രി മോദിയുടെ തീരുമാനം എത്തിയപ്പോൾ തന്നെ കേരളത്തിൽ തോമസ് ഐസക്കിനെ പോലെയുള്ളവർ തീരുമാനം നടപ്പിലാക്കി. ഇപ്പോഴിതാ സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങളിൽ നിന്ന് ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനവുമായി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ രജിസ്റ്റർ നമ്പർകൂടി വെക്കാനും തീരുമാനമായി.
ഫലത്തിൽ ഈ തീരുമാനം തിരിച്ചടി ആകുന്നത് പോലീസുകാർക്ക് തന്നെയാണ് കൂടുതൽ ഉത്തര വാദിത്തത്തോടെ പ്രവർത്തിക്കാൻ ട്രാഫിക് പോലീസ് നിർബന്ധിതമാകും. മന്ത്രിമാരുടെയും വി ഐ പിയുടെയും വാഹനം തിരിച്ചറിയുന്നതും സൗകര്യം ഒരുക്കുന്നതും ചുവന്ന ബീക്കൺ ലൈറ്റും സ്പെഷ്യൽ നമ്പർപ്ലേറ്റും കണ്ടിട്ടാണ്. ഈ സാഹചര്യത്തിൽ കുറ്റവും കുറവും വി ഐ പിയുടെ റോഡ് യാത്രയിൽ ഉണ്ടാവാനിടയുണ്ട്. ഈ അലംഭാവത്തിന് പോലീസും ഉദ്യോഗസ്ഥരുമാവും ഉത്തരം പറയേണ്ടി വരിക. ഇത്തരമൊരു സാഹചര്യമാണ് പുതിയ തീരുമാനം ഉണ്ടാക്കുന്നത്.