Food, Kerala

നൈട്രജൻ ഐസ്ക്രീമുകൾക്കും പാനീയങ്ങൾക്കും കേരളത്തിൽ നിരോധനം ഏർപ്പെടുത്തി

keralanews nitrogen ice cream and drinks banned in kerala

കോഴിക്കോട്:നൈട്രജൻ ഐസ്ക്രീമുകൾക്കും പാനീയങ്ങൾക്കും കേരളത്തിൽ നിരോധനം ഏർപ്പെടുത്തി.നൈട്രജൻ ഉൽപ്പന്നങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണിത്.നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.ദ്രവീകരിച്ച നൈട്രജൻ ഉപയോഗിച്ച് അതിശീതീകരിച്ച ഐസ്ക്രീമുകൾ ഈയിടെ കേരളത്തിൽ വൻ പ്രചാരം നേടിയിരുന്നു. ദ്രവീകരിച്ച നൈട്രജൻ അതിവേഗം ബാഷ്പ്പമാകുന്നതിനാൽ ‘പുകമഞ്ഞ് ഐസ്ക്രീം’ എന്നാണ് ഇത് കേരളത്തിൽ അറിയപ്പെട്ടിരുന്നത്.ഇത് ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടു കൂടിയാണ് ഇവ നിരോധിക്കാൻ തീരുമാനിച്ചത്.എന്നാൽ നൈട്രജൻ ആരോഗ്യത്തിന് ദോഷകരമായ മൂലകമല്ലെന്നും പക്ഷെ ദ്രവീകരിച്ച നൈട്രജൻ പൂർണ്ണമായി ബാഷ്പീകരിക്കുന്നതിനു മുൻപ് ശരീരത്തിലെത്തിയാൽ അപകടമുണ്ടായേക്കുമെന്നും വിദഗ്ദ്ധർ  അഭിപ്രായപ്പെടുന്നു.

Previous ArticleNext Article