International, News

സൗദിയിൽ ജ്വല്ലറികളിലും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു;ഒട്ടേറെ മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെടും

keralanews nitaqat will be implemented in saudi in jewellery field

സൗദി:സൗദിയിൽ ജ്വല്ലറികളിലും സ്വദേശിവൽക്കരണം(നിതാഖാത്) നടപ്പിലാക്കുന്നു. ഡിസംബർ അഞ്ചുമുതൽ ഈ മേഖലയിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്ന് തൊഴിൽമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.ഈ തീരുമാനം ഡിസംബർ മൂന്നിന് പ്രാബല്യത്തിൽ വരുമെന്ന് തൊഴില്മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു.ഡിസംബർ മൂന്നുമുതൽ ജ്വല്ലറികളിൽ ജോലിചെയ്യുന്ന വിദേശികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കും.സ്വദേശികൾക്ക് അനുകൂലമായ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.മൊബൈൽഫോൺ വിപണിയിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കിയതിനു ശേഷമാണ് ജ്വല്ലറിമേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്.റെന്റ് എ കാർ മേഖലയിലും വൈകാതെ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചിട്ടുണ്ട്.ഇതോടെ ഈ മേഖലകളിൽ തൊഴിൽചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ സ്ഥിതി കൂടുതൽ ഗുരുതരമാകും.ഇപ്പോഴത്തെ സാഹചര്യത്തിൽ തൊഴിൽ നഷ്ടമായാൽ നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ഇവർ പറയുന്നു.സ്വദേശിവൽക്കരണം സംബന്ധിച്ച് അറിയിപ്പുകൾ ജ്വല്ലറി ഉടമകൾക്ക് മന്ത്രാലയം ഔദ്യോഗികമായി നൽകിത്തുടങ്ങി.

Previous ArticleNext Article