
മധുര:നിർമൽ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ.നിർമലൻ കീഴടങ്ങി.മധുര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നിർമലൻ കീഴടങ്ങിയത്.കഴിഞ്ഞ രണ്ടു മാസമായി ഇയാൾ ഒളിവിലായിരുന്നു.നേരത്തെ ഇയാൾ മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ കോടതിയിലും തമിഴ്‌നാട് ഹൈക്കോടതിയിലെ മധുര ബെഞ്ചിനെയും സമീപിച്ചിരുന്നു.ക്രൈം ബ്രാഞ്ചും തമിഴ്‌നാട് പോലീസുമാണ് കേസിൽ അന്വേഷണം നടത്തുന്നത്.പതിനായിരത്തോളം നിക്ഷേപകരിൽ നിന്നായി 600 കോടിയോളം രൂപ നിർമൽ കൃഷ്ണ ചിട്ടിക്കമ്പനി പിരിച്ചെടുത്തിട്ടുണ്ടെന്നാണ് ആരോപണം.ഇവരിൽ നാലായിരത്തോളം പേരാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.കേസിൽ അകെ 22 പ്രതികളാണുള്ളത്.ഇവരിൽ അഞ്ചുപേരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.