തിരുവനന്തപുരം:നിർമൽ ചന്ദ്ര അസ്താന സംസ്ഥാന വിജിലൻസ് മേധാവിയായി ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലൻസ് മേധാവിയായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.ഡൽഹിയിൽ കേരളത്തിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നിർവഹിച്ചു വരികയായിരുന്നു അസ്താന. സംസ്ഥാന പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്‌റയ്‌ക്ക് വിജിലൻസ് മേധാവിയുടെ ചുമതല കൂടി നൽകിയതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ 11 മാസമായി വിജിലൻസിന് പൂർണ ചുമതലയുള്ള മേധാവിയും ഉണ്ടായിരുന്നില്ല.ഈ സാഹചര്യത്തിലാണ് അടിയന്തരപ്രാധാന്യത്തോടെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് സർക്കാർ അസ്താനയെ നിയമിച്ചത്.
Kerala, News
നിർമൽ ചന്ദ്ര അസ്താന സംസ്ഥാന വിജിലൻസ് മേധാവിയായി ചുമതലയേറ്റു
Previous Articleതളിപ്പറമ്പിൽ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ പിടിയിൽ