ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ കഴിയുന്ന നിര്‍ഭയ പ്രതികള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കുമെന്ന് അധികൃതര്‍. അക്ഷയ്,വിനയ് ശര്‍മ്മ എന്നിവര്‍ക്ക് ബന്ധുക്കളെ കാണുന്നത് അറിയിക്കാന്‍ നിര്‍ദേശം നല്കി.അതേ സമയം മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ കുറ്റവാളി വിനയ് ശര്‍മ്മ നല്കിയ ഹര്‍ജിയിയില്‍ തീഹാര്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിശോധിക്കും. കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികളെ മാര്‍ച്ച് മൂന്നിന് രാവിലെ ആറിന് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. 2012 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ പ്രതികള്‍ ഓടുന്ന ബസില്‍ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി പുറത്തേക്ക് വലിച്ചെറിയുകയും ഗുരുതരമായ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.
India, News
നിർഭയ കേസ്;പ്രതികള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കും
Previous Articleകെ.സുരേന്ദ്രൻ ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കും