കൊച്ചി:പനി ലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കേളേജില്‍ നിലവില്‍ ഏഴ് പേരാണ് അധികൃതരുടെ നിരീക്ഷണത്തില്‍ കഴിയുന്നത്.നിപയുടെ വലിയ ആശങ്കയൊഴിഞ്ഞങ്കെിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.നിപ ബാധയെ തുടർന്ന് ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ നില മെച്ചപ്പെട്ടന്നും വിദ്യാര്‍ഥി അമ്മയുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പൂനെ വൈറോളജി ലാബില്‍ നിന്നുള്ള വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ മൂത്രത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ട്.വൈറസ് ബാധ തലച്ചോറിനെ നേരിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും ഇത് പരിഹരിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. രോഗിയുടെ നിലവിലെ ആരോഗ്യനിലഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ടാം ഘട്ട രക്ത സാമ്പിളും പൂനെയിലേക്ക് അയച്ചിട്ടുണ്ട്.