കൊച്ചി:ഹാദിയയുടെ ഭർത്താവ് ഷെഫിന് ജഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു.ഹാദിയയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഷെഫിന്റെ മൊഴിയിലെ വൈരുധ്യത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ നാലുമണിക്കൂറോളം നീണ്ടുനിന്നു. ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.ഷെഫിന് ജെഹാന് ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ളതിന് തെളിവുകളുണ്ടെന്ന് നേരത്തെ എൻഐഎ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു.ഐഎസ് പ്രവര്‍ത്തകരുമായി സംസാരിച്ചതിനും തെളിവുകള്‍ ഉണ്ടെന്നും എന്‍ഐഎ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.
Kerala, News
ഷെഫിന് ജഹാനെ എന്‍ഐഎ ചോദ്യം ചെയ്തു
Previous Articleകണ്ണൂരിൽ സിപിഎം-ലീഗ് സംഘർഷത്തിൽ 20 പേർക്ക് പരിക്കേറ്റു