Kerala, News

ഡല്‍ഹി കലാപം സംബന്ധിച്ച വാര്‍ത്താ റിപ്പോര്‍ട്ടിംഗ്;ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

keralanews news reporting on delhi riots the ban imposed on asianet and media one channel by ministry of central information and broadcasting has withdrawn

ന്യൂഡൽഹി:വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് മലയാളത്തിലെ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ രണ്ടുദിവസത്തെ വിലക്ക് പിൻവലിച്ചു.വര്‍ഗീയ പരാമര്‍ശമുള്ളതും കലാപത്തിന് പ്രോത്സാഹനം നല്‍കുന്നതുമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് വിലക്കുന്ന 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിലെ ആറ്(1)സി, ആറ് (1) ഇ ചട്ടങ്ങള്‍ പ്രകാരമാണ്  ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയത്. ചാനലുകള്‍ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ക്ക് മന്ത്രാലയം ഫെബ്രുവരി 25ന് നല്‍കിയ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ചെന്നും ഉത്തരവില്‍ പറയുന്നു.വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് രണ്ടു ചാനലുകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.വാര്‍ത്താ സംപ്രേക്ഷണത്തില്‍ ജാഗ്രത പാലിച്ചെന്ന ചാനലുകളുടെ വിശദീകരണം മന്ത്രാലയം തള്ളി.മാര്‍ച്ച്‌ എട്ട് രാത്രി ഏഴര വരെയാണ് സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.ഇന്നലെ രാത്രി ഏഴരയ്ക്കാണ് വിലക്കേർപ്പെടുത്തിയത്.എന്നാല്‍ വിലക്കിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് വിലക്ക് പിൻവലിച്ചത്.ഇന്നലെ അര്‍ധരാത്രിയോടുകൂടി ഏഷ്യാനെറ്റിന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.രാത്രി ഒരുമണിയോടെയാണ് ചാനലിന് സംപ്രേഷണം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.ഇന്ന് രാവിലെ 9.30 ഓടെയാണ് മീഡിയ വണ്ണിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചത്.

Previous ArticleNext Article