ഇരിട്ടി:ആറളം ഫാം പുനരധിവാസ മേഖലയിൽ ആരോഗ്യവകുപ്പ് അനുവദിച്ച മൊബൈൽ മെഡിക്കൽ യൂണിറ്റ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രികളിൽ പോകാൻ കഴിയാത്തവർക്ക് അവരവരുടെ വീടുകളിൽ എത്തി ചികിത്സ ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.സന്ദർശനം മുടങ്ങരുത്, കണ്ടെത്തുന്ന കാര്യങ്ങൾ സംബന്ധിച്ച് ഡിഎംഒക്കും മറ്റു ബന്ധപ്പെട്ടവർക്കും റിപ്പോർട്ട് നൽകണമെന്നും മന്ത്രി പറഞ്ഞു.ആറളം ഫാം പുനരധിവാസ മേഖലയിലെ ആംബുലൻസ് രണ്ടാഴ്ചയ്ക്കകം പ്രവർത്തനക്ഷമമാക്കണമെന്നും വാഹനസൗകര്യം ഇല്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ മുടങ്ങരുതെന്നും ടി.ആർ.ഡി.എം അധികൃതർക്ക് നിർദേശം നൽകി.പഞ്ഞമാസങ്ങളിൽ പട്ടിണി അകറ്റാൻ നടപ്പാക്കിയിട്ടുള്ള അരിയും പയറും ആദിവാസി കുടുംബങ്ങൾക്ക് ലഭിച്ചുവെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഇതോടെ ആരോഗ്യവകുപ്പിന് ആറളം പുനരധിവാസ മേഖലയിൽ രണ്ട് മൊബൈൽ യൂണിറ്റുകളായി. ഡോക്ടർ ഉൾപ്പെടെ നാല് ആരോഗ്യ ആരോഗ്യ ജീവനക്കാർ ഓരോ യൂണിറ്റിലും ഉണ്ടാകും.
Kerala
ആറളം ഫാമിലെ പുതിയ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Previous Articleനഴ്സുമാരുടെ മിനിമം വേതനം: ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു