ന്യൂഡൽഹി:ജി.എസ്.ടി യുടെ വിവരവിനിമയത്തിനും നിരക്കുകളും മറ്റും ജനങ്ങളിലേക്ക് എത്തിക്കാനും പുതിയ മൊബൈൽ ആപ്‌ളിക്കേഷൻ കേന്ദ്രസർക്കാർ പുറത്തിറക്കി.ജി.എസ്.ടി യുടെ പേരിൽ ഉദ്യഗസ്ഥരെന്നു നടിച്ച് ചിലർ കടയുടമകളെ സമീപിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.അധികാരപ്പെടുത്താതെയുള്ള പരിശോധന ഹെൽപ്‌ലൈനിലെ പരാതിയായി പരിഗണിക്കപ്പെടും.ഒരു ഉദ്യോഗസ്ഥനെയും അധികാരപ്പെടുത്താതെ കടകളിലേക്ക് പ്രവേശിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നു കേന്ദ്രമന്ത്രാലയം വിശദീകരിച്ചു.ജി.എസ്.ടി യിലേക്ക് മാറാൻ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഡൽഹി മേഖല മുഖ്യ ജി.എസ്.ടി കമ്മിഷണർ വ്യക്തമാക്കി.
India
ജി.എസ്.ടി ക്ക് മൊബൈൽ ആപ്പ് പുറത്തിറക്കി
Previous Articleകിൻഫ്രയിൽ ബഹുനില വ്യവസായ കെട്ടിട സമുച്ചയം നാളെ ഉൽഘാടനം ചെയ്യും