തലശ്ശേരി: ന്യൂ മാഹി പഞ്ചായത്ത് കാര്യാലയത്തിന് സമീപം വിവിധ ഭാഗങ്ങളിൽ അനധികൃത കെട്ടിട നിർമാണം വ്യാപകം. മാഹി പുഴയോരത്തു നടന്ന അനധികൃത കെട്ടിട നിർമാണം പഞ്ചായത്ത് അധികൃതർ തടഞ്ഞിരുന്നു. പുഴയോരത്തെ പഴയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയുടെ പ്രവർത്തിയാണ് തടഞ്ഞത്. ഇതിനെതിരെ പഞ്ചായത്ത് നേരത്തെ നൽകിയ നോട്ടീസ് അവഗണിച്ച് രാത്രിയും അവധി ദിവസങ്ങളിലുമാണ് നിർമാണം നടത്തിയത്. പ്രവൃത്തി തടയണം എന്നാവശ്യപ്പെട്ട് ന്യൂ മാഹി പൊലീസിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
India, Kerala
ന്യൂ മാഹിയിൽ അനധികൃത കെട്ടിട നിർമാണം പെരുകുന്നു
Previous Articleകുരിശുപൊളിച്ചതിൽ ഗുഡാലോചനയില്ലെന്ന് റവന്യൂ മന്ത്രി