India

ദൂരദർശന് പുതിയ ലോഗോ വരുന്നു

keralanews new logo for doordarshan

ന്യൂഡൽഹി:ദൂരദർശൻ 1959 മുതൽ ഉപയോഗിക്കുന്ന ലോഗോയിൽ മാറ്റം വരുത്തുന്നു.കൂടുതൽ ആകർഷകമായ രീതിയിലേക്ക് ചാനലിന്റെ അവതരണം കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് ലോഗോയിൽ മാറ്റം വരുത്തുന്നത്.ഇതിനായി ലോഗോ മൽസരവും നടത്തുന്നുണ്ട്.മികച്ച ലോഗോ ഡിസൈനർക്കു ഒരു ലക്ഷം രൂപയാണ് സമ്മാനം.ഒരേ സമയം പുതിയകാലത്തെ അഭിലാഷങ്ങളും ഗൃഹാതുരത്വവും പ്രകടിപ്പിക്കുന്ന രീതിയിലായിരിക്കണം ലോഗോ ഡിസൈൻ ചെയ്യേണ്ടത്.ഓഗസ്റ്റ് 15 നു മുൻപ് പുതിയ ഡിസൈനുകൾ സമർപ്പിക്കേണ്ടതാണെന്നും പുതിയ തലമുറയെ ആകർഷിക്കുവാൻ ഇനിയും മാറ്റങ്ങൾ ആവിഷ്‌ക്കരിക്കുമെന്നും ദൂരദർശൻ സിഇഒ ശശി എസ്‌ വെമ്പട്ടി പറഞ്ഞു.

Previous ArticleNext Article