Kerala

കിൻഫ്രയിൽ ബഹുനില വ്യവസായ കെട്ടിട സമുച്ചയം നാളെ ഉൽഘാടനം ചെയ്യും

keralanews new industrial building complex will be inaugurated tomorrow at kinfra

തലശ്ശേരി:തലശ്ശേരി കിൻഫ്ര വ്യവസായപാർക്കിൽ പുതിയ ബഹുനില വ്യവസായ  കെട്ടിടസമുച്ചയം നാളെ മന്ത്രി എ.സി മൊയ്‌ദീൻ ഉൽഘാടനം ചെയ്യും.ചോനാടത്ത് 55,000 ചതുരശ്ര അടിയിൽ നാലുനിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.ഇരുപതു വ്യവസായ സംരംഭങ്ങൾക്ക് ഇവിടെ സ്ഥലം അനുവദിക്കാൻ കഴിയും.രണ്ടു പാസഞ്ചർ ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.നിരവധി വ്യവസായ സംരംഭകർ ഇവിടെ വ്യവസായം തുടങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്.ഇവരുടെ എണ്ണക്കൂടുതൽ കണക്കിലെടുത്താണ് പുതിയ കെട്ടിട സമുച്ചയം നിർമിക്കാൻ കിൻഫ്ര പദ്ധതി ആവിഷ്ക്കരിച്ചത്.50 ഏക്കറിലായി കിൻഫ്ര സ്ഥാപിച്ച വ്യവസായ പാർക്കിൽ നിലവിൽ 30 വ്യവസായ യൂണിറ്റുകളാണ് ഉള്ളത്.43 യൂണിറ്റുകൾക്കാണ് സ്ഥലമനുവദിച്ചത്.കേരളത്തിൽ 22 വ്യവസായ പാർക്കുകൾ ഇതിനകം കിൻഫ്ര സ്ഥാപിച്ചു കഴിഞ്ഞു.മട്ടന്നൂർ കിൻഫ്ര പാർക്ക് പുതിയ പദ്ധതിയിൽ ഉൾപ്പെടും.

Previous ArticleNext Article