ന്യൂഡൽഹി: നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി. വനഭൂമിയെന്നു കാണിച്ച് 2013ലാണ് സർക്കാർ മിന്നമ്പാറ എസ്റ്റേറ്റ് ഏറ്റെടുത്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടം ഉടമസ്ഥന് തിരിച്ചു കൊടുക്കണമെന്നും ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.